Wednesday, December 1, 2010

Malayalam mini story: ഒറ്റയാന്‍ മരവും വര്‍ണ്ണക്കിളിയും

ഒരിക്കല്‍ വിജനമായ കുന്നിന്‍ ചരിവില്‍ ഒരു കൂറ്റന്‍ മരം നിന്നിരുന്നു. ഏകാന്തതയില്‍ വിറങ്ങലിച്ചു അതിന്‍റെ ചില്ലകളില്‍ നിന്ന് 
ഇലകള്‍ പൊഴിഞ്ഞു. തീവ്രമായ വിഷാദം കൊണ്ട് അതിന്റെ ശിഖരങ്ങള്‍ വരണ്ടുണങ്ങി. 


അപ്പോള്‍ എവിടെ നിന്നോ ഒരു വര്‍ണ്ണക്കിളി ആ  മരത്തിന്റെ  ചില്ലകളിലൊന്നില്‍ പാറി വന്നു അമര്‍ന്നിരുന്നു...

ആ നിമിഷം ചില്ലകള്‍ തളിര്‍ത്തു. അത് ആ മരത്തെ നോക്കി ഉറക്കെ ചിലച്ചു. അപ്പോള്‍ പച്ചപ്പ്‌ വന്നു ശിഖരങ്ങളില്‍ ഞൊടിയിടയില്‍ ജീവന്‍ തുടുത്തു. 

പിന്നെ ആ തൂവല്‍ക്കാരന്‍ ഓമനക്കിളി  ആഹ്ലാദത്താല്‍ ഏകാന്ത പടുവ്ര്‍ക്ഷത്തില്‍ തന്‍റെ മനോഹരമായ ചുണ്ട് കൊണ്ട് ഒന്ന് കൊത്തി..

അപ്പോള്‍ ആ ഒറ്റയാന്‍ മരം പൂക്കളാല്‍ നിറഞ്ഞു സമൃദ്ധമായി...


(ഒറ്റയാന്‍ മരം: ജ്ഞാനത്തിന്‍റെ അനുഗ്രഹം ലഭിക്കാത്തവന്‍ 
വര്‍ണ്ണക്കിളി: ജ്ഞാനമാകുന്ന സ്വര്‍ഗ്ഗീയ സൗഭാഗ്യം)





-- സസ്നേഹം
malayalam mini stories|malayalam short stories|malayalam stories|malayalam funny stories|malayalam mini-stories|malayalam short-stories|mini story  kerala|kerala mini stories|mini stories of kerala|mini-stories kerala|kerala mini-stories|short stories kerala|kerala short stories|short-stories kerala|kerala short-stories|poems|Sadar stories|Stories of Sadar|Kerala Stories|stories kerala|malayalam stories Blog|malayalam story Blog|kerala blog|kerala story blog|malayalam mini story blog|malayalam mini-story blog|sadar|Sadar|malayalam online stories|interesting malayalam stories